പത്തനംതിട്ട:മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നൽകുന്ന സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുമായി ബന്ധപ്പെട്ട് ലോഗോ മത്സരം സംഘടിപ്പിക്കുന്നു .ഏത് പ്രായത്തിലുള്ളവർക്കും മൾട്ടി കളറിലുള്ള ലോഗോ തയ്യാറാക്കി മേയ് 5 ന് മുൻപ് നൽകാം. കെ.ജി.റെജി, ചീഫ് കോഓർഡിനേറ്റർ, സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് ,നളന്ദ,ഇടപ്പരിയാരം പി.ഒ.689643, ഇലന്തൂർ,പത്തനംതിട്ട എന്ന വിലാസത്തിലോ 9048685287എന്ന വാട്‌സപ് നമ്പറിലോ സൃഷ്ടികൾ അയയ്ക്കാം.