aksharamuttam
മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കളം പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കളം പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല ഫോക് ലോർ പരിശീലനം ജില്ലാ പഞ്ചായത്തംഗം ഹേമലത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ സദാനന്ദൻ അംഗങ്ങളായ തോമസ് ഏബ്രഹാം, അനു.ടി, സാലി.കെ, സനീഷ്.പി.എം, പുഷ്പകുമാരി, ബിനുകുമാർ സി. കെ, സ്മിത, പി.ടി.എ പ്രസിഡന്റ് രശ്മി ബിനു, ഉല്ലാസ്, അമ്പിളി എന്നിവർ സംസാരിച്ചു.