sammelanam
ഡി.വൈ.എഫ്.ഐ.സംസ്ഥാന സമ്മേളന ജാഥകൾ തിരുവല്ലയിലെത്തിയപ്പോൾ

തിരുവല്ല: ഡി.വൈ.എഫ്.ഐ. സംസ്ഥാനസമ്മേളന നഗരിയിലേക്കുള്ള കൊടി, കൊടിമര, ദീപശിഖ ജാഥകൾക്ക് തിരുവല്ലയിൽ ആവേശോജ്വല വരവേൽപ്പ് നൽകി. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ആലപ്പുഴയുടെ ജില്ലാഅതിർത്തിയായ നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിൽ നിന്നാണ് കൊടിമരജാഥയെ ജില്ലയിലെ സ്വാഗതസംഘം പ്രവർത്തകർ സ്വീകരിച്ചത്. സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ,ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ.മനു, ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരജാഥയെ സ്വീകരിച്ചത്.കൂത്തുപറമ്പിൽനിന്ന് ജില്ലാഅതിർത്തിയായ ഇടിഞ്ഞില്ലത്ത് എത്തിയ പതാകജാഥയെ സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ, ഏരിയാസെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി,ഡി.വൈ.എഫ്ഐ. ജില്ലാസെക്രട്ടറി പി.ബി.നിസാം എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. ജാഥകൾ ഒരേസമയം എസ്.സി.കവലയിൽ വന്നെത്തിയപ്പോൾ താളമേളങ്ങളോടെ നഗരം വരവേറ്റു. തുടർന്ന് വാഹനറാലിയായി സമ്മേളന നഗറിലേക്ക് പ്രയാണംതുടർന്നു.