
അടൂർ : ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാർജി സ്മൃതി ദിന അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അഡ്വ. അരുൺ താന്നിക്കൽ, രവീന്ദ്രൻ മാങ്കൂട്ടം, വേണുഗോപാൽ.എസ്, വിനോദ് വാസുദേവൻ, വിനീഷ് കൃഷ്ണൻ,ആർ ജിനു, കമലാസനൻ പിള്ള, സജു കുമാർ വേണു എന്നിവർ പങ്കെടുത്തു.