ചെങ്ങന്നൂർ: പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മൂള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വൈശാഖാമാസാചരണവും അഞ്ചമ്പല ദർശനവും നടക്കും. മേയ് 1ന് രാവിലെ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര ആരംഭിക്കും. അഞ്ച് മഹാക്ഷേത്രങ്ങളിലെയും വൈശാഖ മാസാചരണ പരിപാടികൾ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സുരേഷ്‌ഗോപി. എം.പി രഥത്തിലേക്ക് ഭദ്രദീപം പകരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം തങ്കപ്പൻ, മനോജ്ചരളേൽ, പഞ്ചപാണ്ഡവ മഹാക്ഷേത്ര ഏകോപനസമിതി ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ, അഞ്ചമ്പല ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും.രാവിലെ എട്ടിന് തിരുവൻവണ്ടൂർ, തൃക്കൊടിത്താനം, ആറന്മുള വഴി തൃപ്പുലിയൂരിൽ 11ന് എത്തിച്ചേരും. 11.30ന് നടക്കുന്ന സമാപനസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. സാസ്‌കാരിക വകുപ്പ് മന്തി സജിചെറിയാൻ മുഖ്യാതിഥിയാവും.
അഞ്ച് ക്ഷേത്രങ്ങളിലും മേയ് 1 മുതൽ 30 വരെ നാരായണീയ പാരായണവും ഉച്ചയ്ക്ക് അന്നദാനവും സപ്താഹങ്ങൾക്ക് ഒപ്പം ക്ഷേത്രകലാ പ്രകടനങ്ങളും നടക്കും.