ചെങ്ങന്നൂർ: വൈശാഖമാസാചരണത്തിന്റെ ഭാഗമായുള്ള രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം മേയ് 22 മുതൽ 29 വരെ തൃപ്പുലിയൂർ മഹാക്ഷേത്രത്തിൽ നടക്കും. മുംബൈ ചന്ദ്രശേഖരശർമ്മയാണ് യജ്ഞാചാര്യൻ. ഒരുക്കങ്ങൾ ആരംഭിച്ചതായി കൺവീനർ പ്രസാദ് കളത്തൂർ അറിയിച്ചു.