road-and-bridge
പൊട്ടിപൊളിഞ്ഞ രജാഗിരി ഇരുതോട് പ്ലാവിനക്കുഴി റോഡും പാലവും

കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ 11-ാം വാർഡിലെ രാജഗിരി ഇരുതോട് പ്ലാവിനക്കുഴി റോഡിന്റെ പണികൾ തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് റോഡിലെ ഇരുതോടിനുകുറുകെ പാലം പണിതെങ്കിലും പാലത്തിന്റെ അക്കരെയിക്കരെയുള്ള പഞ്ചായത്തിലെ അധീനതയിലുള്ള റോഡ് കല്ലുകളും പൊന്തക്കാടുകളും നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കാനും കഴിയുന്നില്ല. പാലത്തിനക്കരെയുള്ള തിരുവല്ല മുരുപ്പിൽ താമസിച്ചിരുന്ന പല കുടുംബങ്ങളും റോഡ് സൗകര്യമില്ലാത്തതിനാൽ പ്രദേശത്തു നിന്നും താമസം മാറി. പലരുടെയും വസ്തുക്കൾ ഇവിടെയുണ്ട്. റോഡിൽ പൊന്തക്കാടുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ പ്രദേശം കാട്ടുപന്നികളുടെ താവളമാകുകയാണ് റോഡിലെ പൊന്തക്കാടുകൾ തെളിച്ചു റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കണന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.