മല്ലപ്പള്ളി: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുപ്പതാം ജില്ലാ വാർഷിക സമ്മേളനം ശനിയാഴ്ച മല്ലപ്പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ബഥനി ഓർത്തോഡോക്സ് പള്ളി ഹാളിൽ രാവിലെ പത്തിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ആർ.മാധവൻ നായർ അദ്ധ്യക്ഷത വഹിക്കും. 11.30 ന് പ്രതിനിധി സമ്മേളനം. 3.30 ന് തിരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റിയംഗം ടി.ഇന്ദിരാദേവിയാണ് വരണാധികാരി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻ കുമാർ, കമ്മിറ്റിയംഗം കെ.ജി.ശ്രീധരൻപിള്ള, ജില്ലാ പ്രസിഡന്റ് പി.ആർ.മാധവൻ നായർ, സെക്രട്ടറി പി.രാമചന്ദ്രൻപിള്ള, ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, സെക്രട്ടറി കെ.ഐ.മത്തായി, ഖജാൻജി പി.പി.ഉണ്ണികൃഷ്ണൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.