accident-
ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചപ്പോൾ

റാന്നി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്തോടെ വയലത്തല പള്ളിക്ക് സമീപമാണ് അപകടം അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. വള്ളംകുളം സ്വദേശി റോയി ചാക്കോയുടേതാണ് കാർ. ബന്ധുക്കളെ ഒരു മരണ വീട്ടിലെത്തിച്ച ശേഷം വർക്ക് ഷോപ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തീ കണ്ട് വഴി യാത്രക്കാർ അറിയിച്ചതനുസരിച്ച് കാർ നിറുത്തി ബോണറ്റ് തുറന്നപ്പോൾ തീ ആളിക്കത്തുകയായിരുന്നു. നാട്ടുകാരും റാന്നിയിൽ നിന്നെത്തിയഅഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്.