
പത്തനംതിട്ട : കുഷ്ഠരോഗ ലക്ഷണമുളള കുട്ടികളെ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാരങ്ങാനം 22-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ഇന്ന് രാവിലെ 9ന് മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യഅതിഥി ആയിരിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ.വി.ആർ. രാജു, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.