1
കെ.വി യു.പി.സ്കൂളിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി.

പഴകുളം : സംസ്ഥാന കൃഷി വികസന വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പഴകുളം കെ.വി.യു.പി എസിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനംചെയ്തു. . കൃഷി ഓഫീസർ റോണി വർഗീസ്, എസ്.ആർ.സന്തോഷ്, പി.ടി.എ പ്രസിഡന്റ് വന്ദന.വി.എസ്. , കെ.എസ്.ജയരാജ്, ഐ.ബസീം, ലക്ഷ്മിരാജ്, ബീന.വി, സ്മിത.ബി, ശാലിനി. എസ്. ആർഷ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെയും, പി.ടി.എ യുടെയും സഹകരണത്തോടെയാണ് 35 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് , പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ് എന്നിവർ പറഞ്ഞു. അടുത്ത അദ്ധ്യയന വർഷത്തേക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള കാർഷിക ഉത്പന്നങ്ങളാണ് കൃഷി ചെയ്യുന്നത്.