ഗുരുവായൂർ : ചലച്ചിത്ര നടി മൈഥിലി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതയായി. പത്തനംതിട്ട കോന്നി സ്വദേശിയായ ബാലചന്ദ്രൻ ബീന ദമ്പതികളുടെ മകളാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. ഇന്നലെ രാവിലെയായിരുന്നു ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.