പ്രമാടം : കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാപള്ളി പെരുന്നാൾ നാളെ മുതൽ മേയ് നാല് വരെ നടക്കും. നാളെ രാവിലെ 9 ന് കൊടിമര ഘോഷയാത്ര, 10.30 ന് കൊടിയേറ്റ്, വൈകിട്ട് 3.30 ന് കൽക്കുരിശ് കൂദാശ. മേയ് ഒന്നിന് വൈകിട്ട് നാലിന് ഗീവർഗീസ് മാർ മക്കാറിയോസിന് സ്വീകരണം, പെരുന്നാൾ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സ്നേഹഭോജനം. രണ്ടിന് വൈകിട്ട് അഞ്ചിന് വചനപ്രഘോഷണവും ആരാധനയും. മൂന്നിന് വൈകിട്ട് അഞ്ചിന് പെരുന്നാൾ സന്ദേശം, റാസ, ആകാശദീപക്കാഴ്ച. നാലിന് വൈകിട്ട് ഏഴിന് നവവൈദികർക്ക് സ്വീകരണം, തിരുന്നാൾ കുർബാന, നേർച്ചവിളമ്പ്