കോഴഞ്ചേരി : ആറന്മുള കിടങ്ങന്നൂർ അങ്കണവാടി ബഡ്‌സ് സ്‌കൂൾ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. കുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഈ വർഷംതന്നെ ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കും.