തിരുവല്ല: ശിവദ്വിജ സേവാ സമിതിയുടെ വാര്‍ഷിക സമ്മേളനം മേയ് 1ന് മണിപ്പുഴ ഗായത്രി കല്യാണ മണ്ഡപത്തില്‍ നടക്കും. ഇതിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി ജനറൽ സെക്രട്ടറി എൻ.സുരേഷ് മൂസത്, സ്വാഗത സംഘം ചെയർമാൻ കൂടിയായ സമിതി പ്രസിഡന്റ് പി.ബി.പരമേശ്വരന്‍, ജനറൽ കൺവീനർ കെ.എസ്.ചന്ദ്രൻ, ഖജാൻജി അജിത് കുമാർ എന്നിവർ അറിയിച്ചു.