പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അടൂർ പട്ടാഴി അടക്കാമരക്കുടി പ്രസാദ് ഭവനിൽ പ്രസാദിനെ (35) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 35 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന പ്രതി വിവരം മറച്ചുവച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജയ്‌സൺ മാത്യൂസ് ഹാജരായി