തെങ്ങമം: സി.പി.ഐ പള്ളിക്കൽ ലോക്കൽ സമ്മേളനം 30, മേയ് 1 തീയതികളിൽ പള്ളിക്കൽ മേക്കുന്നുമുകളിൽ നടക്കും. 30 ന് സമ്മേളന നഗറിലേക്കുള്ള പതാക ജാഥ അഡ്വ. ശശികുമാർ തെങ്ങമത്തിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും . കൊടിമര ജാഥ പി ചന്ദ്രനാഥന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ബാനർ ജാഥ രാജൻബേബിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും, കപ്പി കയർ ജാഥ ഹസൻ കുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖാ ജാഥ എസ് രാജേന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് സമ്മേളന നഗറിൽ എത്തിച്ചേരും. പതാക സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം മധുവും കൊടിമരം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ശിവൻകുട്ടിയും ,ബാനർ ലോക്കൽ സെക്രട്ടറി ബിനു വെള്ളച്ചിറയും കപ്പി കയർ ലോക്കൽ കമ്മിറ്റി അംഗം മായാ ഉണ്ണികൃഷ്ണനും ദീപശിഖ ഗ്രാമപഞ്ചായത്തംഗം സുപ്രഭയും ഏറ്റുവാങ്ങും. വൈകിട്ട് 4 ന് മേക്കുന്ന് മുകൾ ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ബിനു വെള്ളച്ചിറ അദ്ധ്യക്ഷത വഹിക്കും. എം.മധു സ്വാഗതം പറയും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പ്രതിഭകളെ ആദരിക്കും. എം.വി. വിദ്യാധരൻ, ഡി.സജി, ഏഴംകുളം നൗഷാദ്, ചെങ്ങറ സുരേന്ദ്രൻ, എ.പി സന്തോഷ്, ശ്രീനാദേവി കുഞ്ഞമ്മ , പി ശിവൻകുട്ടി, ജി.ആർ രഘു , സിന്ധുജെയിംസ്, സുപ്രഭ,മായാ ഉണ്ണികൃഷ്ണൻ ,ഷാജി തോമസ് എന്നിവർ സംസാരിക്കും. മേയ് 1 ന് രാവിലെ പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വി.ശിവരാജൻ സ്വാഗതം പറയും. ബിനു വെള്ളച്ചിറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.