function
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ തിരുവല്ല നഗരസഭ തല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

തിരുവല്ല: വികസനത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ കാണുന്ന കാലം മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ തിരുവല്ല നഗരസഭാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആരാധനാലയങ്ങളിലെ അജൈവ മാലിന്യങ്ങൾ സൗജന്യമായി ശേഖരിക്കുന്ന പരിശുദ്ധം ദേവാലയം പദ്ധതി മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഹരിതവിദ്യാലയം പദ്ധതി മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, സലിം സഖാഫി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ഡി.സി.സി. ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, മുൻസിപ്പൽ കൗൺസിലർമാരായ ജിജി വട്ടശേരിൽ, ഷീല വർഗീസ്, ശ്രീനിവാസ് പുറയാറ്റ്, അനു ജോർജ്, ജേക്കബ് ജോർജ് മനയ്ക്കൽ, ഷീജ കരിമ്പിൻകാല,പുളിക്കീഴ് ബ്ലോക്ക് മെമ്പർ വിജി നൈനാൻ തുടങ്ങിയവർ സംസാരിച്ചു.