28-ansu-samuel
അൻസു ശാമുവേൽ

പത്തനംതിട്ട : ആശുപത്രിക്കിടക്കയിൽ നിന്ന് ആംബുലൻസിലെത്തി പരീക്ഷ എഴുതിയ പത്താംക്ലാസ് വിദ്യാർത്ഥിനി അൻസു മരണത്തിന് കീഴടങ്ങി. മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന പേഴുംപാറ സ്വദേശിനി അൻസു സാമുവൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. രക്തത്തിൽ പ്ളേറ്റ് ലെറ്റ് കൗണ്ട് കുറയുന്ന രോഗത്തിന് ചികിത്സയിലായിരുന്ന അൻസു തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരീക്ഷ എഴുതുന്നതിന് ആശുപത്രി അധികൃതർ എല്ലാ സജ്ജീകരണങ്ങളുമായി ആംബുലൻസും ഒപ്പം ജീവനക്കാരെയും ചുമതലപ്പെടുത്തി സ്കൂളിലെത്തിച്ചിരുന്നു. പരീക്ഷ എഴുതിയശേഷം ആംബുലൻസിൽത്തന്നെ ആശുപത്രി വാർഡിലേക്ക് പോയി. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരിച്ചത്.