ചെങ്ങന്നൂർ: ഒരിടവേളയ്ക്കുശേഷം കൊവിഡ് വീണ്ടും വ്യാപകമാകുന്നു. മുളക്കുഴ ഫെഡറൽ ബാങ്ക് മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് ബാങ്ക് അടച്ചു. ബാങ്ക് ശാഖയുടെ മുൻപിൽ ഇതു സംബന്ധിച്ച് നോട്ടീസും പതിച്ചു .ഉപഭോക്താക്കൾ എത്തിയെങ്കിലും ഇടപാടുകൾ നടത്താൻ കഴിയാതെ മടങ്ങി. ബാങ്കിൽ അണുനശീകരണം നടത്തി. ഇന്ന് ശാഖ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്..