കോന്നി : എലിമുള്ളുംപ്ലാക്കൽ പേരുവാലി കൂപ്പിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് പുലിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. തേക്ക്പ്ലാന്റേഷനിലെ തേക്കുതടികൾ മുറിച്ചുമാറ്റിയ തുറസായ പ്രദേശത്തുകൂടി പുലി നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കൂടിയാണ് പലരും കാണുന്നത്. കൂപ്പിൽ തടികൾ കൊണ്ടുപോകുന്നതിനായി വനം വകുപ്പ് നിർമ്മിച്ച റോഡിലൂടെ ജനവാസമേഖലയിലെ കൃഷിയിടത്തിലേക്കാണ് പുലി നടന്നു പോകുന്നത് കണ്ടതായി പറയുന്നത്. നായകളുടെ കുര കേട്ടാണ് പ്രദേശവാസികൾ ശ്രദ്ധിച്ചത്. പുലി നടന്നു പോകുന്ന ദൃശ്യങ്ങൾ കോന്നി തണ്ണിത്തോട് റോഡിലൂടെ വാഹനത്തിൽ സഞ്ചരിച്ചവരാണ് കണ്ടതെന്ന് പറയുന്നു. എന്നാൽ ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഒരു മാസം മുൻപും ഇതിന് തൊട്ടടുത്തായി പുലിയെ കണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഭയന്നോടിയിരുന്നു. മൂന്ന് വശവും വനമേഖലയും ഒരുവശം ജനവാസമേഖലയുമായ പ്രദേശമാണിത്,