accident
ലോറിക്കടിയിൽ കുടുങ്ങി തകർന്ന ബൈക്ക്

തിരുവല്ല: എം.സി.റോഡിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ളായിക്കാട് ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ആയിരുന്നു അപകടം. പമ്പിൽ നിന്ന് ഡീസൽ അടിച്ചശേഷം റോഡിലേക്കിറങ്ങിയ ലോറിക്ക് പിന്നിൽ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രികൻ വഴിയരികിലേക്ക് തെറിച്ചുവീണു. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ലോറിക്കടിയിൽ കുടുങ്ങി പൂർണമായും തകർന്നു.