പത്തനംതിട്ട : വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിഭാഗം അഭിഭാഷകൻ മഹേഷ് റാമിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച വൈകിട്ട് 7.30ന് മകനെ കാറിലിരുത്തി പത്തനംതിട്ട എസ്.പി ഓഫീസിന് സമീപമുള്ള കടയിൽ നിന്ന് സാധനം വാങ്ങുമ്പോഴായിരുന്നു അപകടം. മേലെവെട്ടിപ്രം ഭാഗത്തുനിന്ന് വന്ന ഇന്നോവ കാർ മഹേഷ് റാമിന്റെ കാറിനെ ഇടിക്കുകയായിരുന്നുവെന്ന് എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.