അടൂർ: അങ്കണവാടികളിൽ പതാകയുയർത്താൻ കൊടിമരം സ്ഥാപിച്ചു നൽകി ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസന വൈദിക സെക്രട്ടറി ഫാ.റിഞ്ചു പി കോശി . ഏറത്ത് പഞ്ചായത്തിലെ 16 അങ്കണവാടികൾക്കും, അടൂർ നഗരസഭയിലെ എട്ട് അങ്കണവാടികൾക്കുമാണ് കൊടിമരം നൽകിയത്. അടൂർ എക്സൈസ് ഓഫീസിനോട് ചേർന്നുള്ള അങ്കണവാടിയിൽ നടന്ന സമർപ്പണ ചടങ്ങ് നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി നിർവഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.