തെങ്ങമം : പോർ മലനടയുടെ മൂലസ്ഥാനമായ തെങ്ങമം എണ്ണശേരി കൊട്ടാരത്തിലെ പീഠസമർപ്പണം ഇന്ന് രാവിലെ 6.15ന് നടക്കും. ഒറ്റക്കല പൊങ്കൽ രാവിലെ 8ന് ചിലപ്പതികാര പാരായണം, 8.30ന് കാപ്പുകെട്ട്, 12ന് അന്നദാനം, രാത്രി 7ന് സേവ, 10.30ന് കൊടികയറ്റവും പീഠസമർപ്പണവും, നാളെ വെളുപ്പിന് 5ന് കൊട്ടി കയറ്റവും പൂജയും, 7.15ന് പൊങ്കാല, 8ന് ചിലപ്പതികാര പാരായണം, 12ന് അന്നദാനം, 6ന് വിളക്കും പൂജയും ,രാത്രി 10ന് ഭാരതക്കളി ,12ന് മലപൂജ എന്നിവ നടക്കും.