പത്തനംതിട്ട : കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് മതസൗഹാർദം തകർക്കാനുള്ള ആർ.എസ്.എസ്, എസ്.ഡി.പി.ഐ. സംഘടനകളുടെ പരിശ്രമത്തിനെതിരെ ജനങ്ങളെ അണിനിരത്താനായി സി.പി.എം ഏരിയാ കമ്മിറ്റി റാലിയും പൊതുസമ്മേളനവും നടത്തുന്നു. ഇരവിപേരൂർ ഏരിയായിലെ പൊതുയോഗം മേയ് 3ന് വൈകിട്ട് 5ന് പുല്ലാട് സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയാ സെക്രട്ടറി പീലിപ്പോസ് തോമസ് പറഞ്ഞു.