
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും പ്രമാടം ഖേലോ ഇന്ത്യ വോളിബാൾ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മേയ് 9 മുതൽ ജൂൺ 10 വരെ വേനൽക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 10 വയസ് മുതൽ 15 വയസ് വരെയുളള പെൺകുട്ടികൾക്ക് സൗജന്യപരിശീലനം നൽകും. രജിസ്റ്റർ ചെയ്യുന്നതിന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസുമായോ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യ വോളിബാൾ അക്കാദമി ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ : 9048509388, 8593829784, 9447756279.