cpi

അടൂർ : സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ. ടി.യു.സി) പറക്കോട് മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജിജോ ഉമ്മൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മഞ്ജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രീത എം.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയകുമാർ, ലിജി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി​ മഞ്ജു.പി (പ്രസിഡന്റ്), മുരളീധരൻ (വൈസ് പ്രസിഡന്റ്), സനിതകുമാരി (സെക്രട്ടറി), അനു (ജോയിന്റ് സെക്രട്ടറി), വി. രാജേഷ് (ട്രഷറാർ) എന്നിവരെ തി​രഞ്ഞെടുത്തു.