പന്തളം:ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി വേണുഗോപാലിന് യാത്രയയപ്പ് നൽകി. പന്തളത്തു ചേർന്ന യോഗം ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവെട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ബി ഹർഷകുമാർ യൂണിയൻ ജനറൽ സെക്രട്ടറി ടി.ബൈജു സംസ്ഥാന ട്രഷറർ വി.സജീവൻ ജില്ലാ സെക്രട്ടറി കെ.പ്രസാദ് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.സുരേഷ് കുമാർ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, ഏരിയാ സെക്രട്ടറി ആർ.ജ്യോതികുമാർ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ.ഫസൽ, രാധാ രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി എച്ച്.നവാസ് എസ്.കൃഷ്ണകുമാർ .കെ.ജി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.