പത്തനംതിട്ട : ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് പ്രതിനിധി സമ്മേളന നഗർ, സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, കാതോലിക്കേറ്റ് കോളജ് ജംഗ്ഷൻ, അഴൂർ പമ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് റാലികൾ ആരംഭിക്കും.
പ്രതിനിധി സമ്മേളന നഗറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ പെരുനാട്, റാന്നി ഏരിയാ കമ്മിറ്റികളും, മലയാലപ്പുഴ, വെട്ടൂർ, കോന്നി, കോന്നിതാഴം, ഐരവൺ, അരുവാപ്പുലം, കല്ലേലി, കൊക്കാത്തോട്, മൈലപ്ര മേഖല കമ്മിറ്റികളും അണിനിരക്കും. റിംഗ് റോഡിൽ എസ്.പി ഓഫീസ് മുതൽ മേലെ വെട്ടിപ്രം റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
തിരുവല്ല ,മല്ലപ്പള്ളി, കോഴഞ്ചേരി, ഇരവിപേരൂർ ഏരിയാ കമ്മിറ്റികളും, ഇലന്തൂർ, നാരങ്ങാനം മേഖലാ കമ്മിറ്റികളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആളെ ഇറക്കി മേലെ വെട്ടിപ്രം ഭാഗത്തേക്കുള്ള റിംഗ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിൽ പന്തളം, അടൂർ ഏരിയാ കമ്മിറ്റികളും ചെന്നീർക്കര, പ്രാക്കാനം, ഓമല്ലൂർ ഈസ്റ്റ് ,ഓമല്ലൂർ, കൈപ്പട്ടൂർ മേഖലാ കമ്മിറ്റികളും കോളജ് ജംഗ്ഷനിൽ ആളെ ഇറക്കി വാഹനങ്ങൾ മാക്കാംകുന്ന് ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
കൊടുമൺ ഏരിയാ കമ്മിറ്റിയിലെയും, കുമ്പഴ, വള്ളിക്കോട്, വി കോട്ടയം, പ്രമാടം, മേഖലാ കമ്മിറ്റികളും അഴൂർ പമ്പിനു സമീപം ആളെ ഇറക്കി റിംഗ് റോഡ്, അഴൂർ പമ്പ് പ്രമാടം റൂട്ടിലും, അഴൂർ പമ്പ് വള്ളിക്കാട് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.
പത്തനംതിട്ട സൗത്ത്, നോർത്ത്, മേഖല കമ്മിറ്റികളിലെ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുപ്രകടനങ്ങളായി സ്റ്റേഡിയത്തിൽ എത്തണം.