ldf

കോന്നി : ഗ്രാമപഞ്ചായത്ത് 18 ാം വാർഡ് ഉപതി​രഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ഗീതയുടെ പ്രചരണാർത്ഥം കൺവെൻഷൻ നടത്തി. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ എ.ദീപുകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ, എം.എസ്.ഗോപിനാഥൻ, വി. മുരളീധരൻ, കെ.ആർ.ജയൻ, വർഗ്ഗീസ് ബേബി, ടി.രാജേഷ് കുമാർ, ആർ.ഗോവിന്ദ്, ജിജോ മോഡി, ലോക്കൽ സെക്രട്ടറി പി.ആർ.സുധാകുമാർ, തുളസീമണിയമ്മ, അശോകൻപിള്ള തുടങ്ങിയവർ സംസാരിച്ചു.