പത്തനംതിട്ട: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ സൗണ്ട് ബോക്സ് പുകഞ്ഞു കത്തിയതിനെ തുടർന്ന് ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ അരമണിക്കൂറോളം നിറുത്തിവച്ചു. വർഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവജന എെക്യം എന്ന സെമിനാറിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സംഭവം. സദസിന് മുന്നിലുണ്ടായിരുന്ന സൗണ്ട് ബോക്സ് ഇടിമിന്നിലിൽ ശബ്ദത്തോടെ പുകഞ്ഞു. പ്രസംഗം നിറുത്തി മന്ത്രി പിന്നോട്ടുമാറി. ബോക്സ് മാറ്റിയ ശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്.