പന്തളം : നിലം പരിവർത്തനപ്പെടുത്തുവാൻ ഫോം അഞ്ചിൽ അപ്ലിക്കേഷൻ ചെയ്തവർ ഇനി ഓൺലൈനായി അക്ഷയ വഴി www.revenue.kerala.gov.in(relis kerala-revenue land information system) site ഇൽ അപ്ലൈ ചെയ്യേണ്ടതാണ്.
കരം അടച്ച രസീത്, കൈവശവകാശ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പ്, സർവേ സ്‌കെച്ച്, ഡാറ്റാ ബാങ്കിന്റെ പകർപ്പ് ( ഗൂഗിൾ ഇൻ പന്തളം മുനിസിപ്പാലിറ്റി ഡാറ്റബാങ്ക് കൊടുക്കുമ്പോൾ ലഭിക്കും) തുടങ്ങിയവയും അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിലം പരിവർത്തനം ഓഫ്‌ലൈൻ അപ്ലിക്കേഷൻ നൽകിയവരും ഓൺലൈൻ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതാണ്. എന്നാൽ

നിലം പരിവർത്തനപ്പെടുത്തൽ ഓൺലൈൻ ആക്കിയത് കർഷകർ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്.

പന്തളം കൃഷി ഭവനിൽ ആർ.ഡി.ഒയിൽ നിന്നും ലഭിച്ച അപ്ലിക്കേഷനിൽ ഫീൽഡ് വെരിഫിക്കേഷൻ കഴിഞ്ഞു തിരികെ ഏൽപ്പിക്കുവാനായി കൊണ്ടു ചെന്നെങ്കിലും മാർച്ച് മുതൽ ഓൺലൈനാക്കി എന്ന മറുപടി തന്ന് നിരസിക്കുകയായിരുന്നു.