തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538 കുന്നന്താനം പൊയ്ക ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ സമർപ്പണം ഇന്ന് നടക്കും. രാവിലെ മുതൽ ഗുരുപൂജ, അഷ്ടദ്രവ്യഗണപതിഹോമം, സമൂഹപ്രാർത്ഥന എന്നിവയുണ്ടാകും. വൈകിട്ട് മൂന്നിന് ക്ഷേത്രസമർപ്പണവും പൊതുസമ്മേളനം ഉദ്‌ഘാടനവും എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ആമുഖപ്രസംഗവും യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകും. പെരുന്ന സന്തോഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, ജില്ലാപഞ്ചായത്തംഗം ലതാകുമാരി, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ശാഖാ പ്രസിഡന്റ് ബിജീഷ് വിജയൻ, സെക്രട്ടറി സദാനന്ദപണിക്കർ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്‌ണൻ, കെ.കെ.രാധാകൃഷ്ണക്കുറുപ്പ്, ബാബു കൂടത്തിൽ,ബാബു കുറുമ്പേശ്വരം, പി.കെ.ബാബുരാജ്, മധുസൂദന കൈമൾ, കെ.എം.തമ്പി, എം.ജി.വിശ്വംഭരൻ, ബിനുമോൻ എം.പി, കെ.ശശിധരൻ, ഗിരീഷ് മല്ലപ്പള്ളി, മണിയമ്മ സോമശേഖരൻ, ഉഷാ പ്രസാദ് എന്നിവർ സംസാരിക്കും. മുൻകാല ശാഖാ ഭാരവാഹികളെ സമ്മേളനത്തിൽ ആദരിക്കും. നാളെ രാവിലെ മുതൽ വിശേഷാൽ പൂജകൾ, 8ന് പന്തീരടിപൂജ 9 മുതൽ മഹാശാന്തിഹവനയജ്‌ഞം 10ന് സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും. 2ന് മഹാസർവൈശ്വര്യപൂജ. വൈകിട്ട് 7.30ന് കൊടിയേറ്റ്. 2നും 3നും വിശേഷാൽ പൂജകൾ. നാലിന് 9ന് ധന്വന്തരിഹോമം, രാത്രി 8.30ന് നാടൻപാട്ട്. 5ന് വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് കൊടിയിറക്ക്.