പത്തനംതിട്ട: കേന്ദ്ര സർക്കാരിനെതിരായ കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒന്നിച്ചവരെ ഭിന്നിപ്പിക്കുന്നതിന് ചിലർ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നുവെന്ന് മന്ത്രി

പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാന പ്രസിഡന്റ്‌ എസ്. സതീഷ് അദ്ധ്യക്ഷനായി. മന്ത്രി കെ. എൻ. ബാലഗോപാൽ, സെക്രട്ടറി വി. കെ. സനോജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ., ബി. നിസാം, ജിസ് മോൻ, ദീപക് മാമ്മൻ മത്തായി, സി. ആർ. സജിത്ത്, സന്തോഷ്‌ കാലാ, ഷമീർ പയ്യനങ്ങാടി, ദീപു ബാലകൃഷ്ണൻ, കെ. പി. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.