തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക കർമ്മസേന നടത്തുന്ന ഓർഗാനിക് ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്‌സ് ജോൺ അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ബി. സാബിർ, പുളിക്കീഴ് ബ്ലോക്ക് അംഗം മറിയാമ്മ എന്നിവർ സംസാരിച്ചു. കാർഷിക സേവനങ്ങളും, വിത്ത്, വളം, നടീൽ വസ്തുക്കളും ഇക്കോഷോപ്പിൽ ലഭിക്കും.