പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ്‌ ജോർജ് തീർത്ഥാടന കത്തോലിക്കാപ്പള്ളിയിലെ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 8ന് യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. 10.15 ന് കുടുംബ സംഗമം കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.12.15ന് തീർത്ഥാടന വാരാഘോഷം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറൻഡയും വൈകിട്ട് 6 ന് വിവിധ സംഘടനകളുടെ വാർഷികം ഫാ. റോബിൻ മനയ്ക്കലേത്തും ഉദ്ഘാടനം ചെയ്യും. 2,3,4 തീയതികളിൽ രാവിലെ ജപമാല, പ്രഭാത പ്രാർത്ഥന, കൂർബാന, കുടപ്രദക്ഷിണം, വൈകിട്ട് നൊവേന. 5 ന് രാവിലെ 7 ന് കുർബാന, ഉച്ചയ്ക്ക് 2 ന് തിരുനാൾ വിളംബര ഘോഷയാത്ര. രാത്രി 7 ന് കെ. ജി. മാർക്കോസിന്റെ ഗാനമേള. 6 ന് രാവിലെ 7 ന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയും തിരുസ്വരൂപ പ്രതിഷ്ഠയും. 7.30 ന് റാസ .
7ന് രാവിലെ 8 ന് പ്രഭാത പ്രാർത്ഥന. തുടർന്ന് തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണം.8.45 ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്കും മെത്രാപ്പൊലീത്തമാർക്കും സ്വീകരണം. 9.30 ന് കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.
11 ന് ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. നവതി ഭവന പദ്ധതിയുടെയും, വിദ്യാഭ്യാസ പദ്ധതിയുടെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, നവതി ആരോഗ്യ പദ്ധതി ഉദ്ഘാടനം ആന്റോ ആന്റണി എം.പി യും നിർവഹിക്കും.3.15 ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 3.30 ന് സ്ത്രീകൾ നയിക്കുന്ന ചെമ്പെടുപ്പ്.

വാർത്താ സമ്മേളനത്തിൽ വികാരി ഫാ.സജി മാടമണ്ണിൽ, ട്രസ്റ്റി ആന്റണി വിളയിൽ , പബ്‌ളിസിറ്റി കൺവീനർ ഗീവർഗീസ് കുളത്തിനാൽ, ഫിലിപ്പ് മാത്യു കിടങ്ങിൽ എന്നിവർ പങ്കെടുത്തു.