കോന്നി: ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി സംവരണ വാർഡായ ഇവിടെ യു.ഡി.എഫ് അംഗമായിരുന്ന ചിറ്റൂർ പുന്നമൂട്ടിൽ തെക്കേതിൽ ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. മേയ് 11നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിര്യാതനായ വാർഡ്അംഗമായിരുന്ന ബാലന്റെ മകൾ അർച്ചന ബാലനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി . മുൻ പഞ്ചായത്ത് അംഗമായ പി.ഗീതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പി.എ അജയനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.