റാന്നി : റാന്നി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സീനിയർ സിറ്റിസൺ കൗണ്ടർ 3ന് രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യ സൂപ്പർ ഗ്രേഡ് ബാങ്കാണ് റാന്നി സർവീസ് സഹകരണ ബാങ്ക്. കെട്ടിടത്തിന് ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. മുതിർന്ന സഹകാരികൾക്ക് പടി കേറി ഇവിടെ എത്താനുള്ള അസൗകര്യം കണക്കാക്കിയാണ് ഇവരുടെ സൗകര്യാർത്ഥം താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കൗണ്ടറും മറ്റു സജ്ജീകരണങ്ങളും ഇപ്പോൾ ഒരുക്കിയത്. ബാങ്ക് പ്രസിഡന്റ് ബിനോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.