ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് പ്രത്യാശ പ്രാർത്ഥന സംഗമം നടന്നു. ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ബസ്‌ളേൽ റമ്പാൻ ധ്യാനം നയിച്ചു. ഫാ. ജോം മാത്യു, ഡീക്കൻ എബിൻ സജി, ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ്, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ 7 ന് പ്രഭാത നമസ്‌കാരം, 8ന് മൂന്നിന്മേൽ കുർബാന,10.30 ന് ഇടവകദിനവും തീർത്ഥാടന വാരാചരണവും ജില്ലാകളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. ജോസഫ് എം.പുതുശേരി, ഫാ.ടൈറ്റസ് ജോർജ്, തോമസ് നീലാർമഠം എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5.45ന് സന്ധ്യാനമസ്‌കാരം.