ചെങ്ങന്നൂർ: ആറന്മുള ഗ്രാമപഞ്ചായത്തിൽ ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. പതിമൂന്നാം വാർഡിൽ ശബരിമാന്തടം ഭാഗത്ത് കുഴിയിൽ വീണ കാട്ടുപന്നിയെയാണ് കൊന്നത്. വാർഡ് മെമ്പർ ശരൺ പി. ശശിധരൻ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ കമൽ, വാർഡ് അഗം ശരൺ പി.ശശിധരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വെടിവച്ചുകൊന്നത്. മുളക്കുഴ പഞ്ചായത്തിലെ ആറാം വാർഡ്, കൊഴുവല്ലൂർ, ചെങ്ങന്നൂർ നഗരസഭാ പ്രദേശമായ പുത്തൻകാവ്, വെണ്മണി പഞ്ചായത്ത് എന്നിവിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ലൈസൻസുളള തോക്കുള്ളവർക്ക് പന്നിയെ കൊല്ലാനുളള അനുമതി നൽകണമെന്ന് വാർഡ് അംഗം ബിന്ദു ആവശ്യപ്പെട്ടു.