വി.കോട്ടയം:സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജെ.എസ്.പി.ബി.എസ് ഇന്ന് ആരംഭിച്ച് 8ന് അവസാനിക്കും. ഇന്ന് രാവിലെ 7 ന് കുർബാനയ്ക്കു ശേഷം 9.30 ന് ഫാ.ഡേവീസ് പി തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.ബൈബിൾ പഠനം, സംഗീത പരിശീലനം, പൊതുവിജ്ഞാനക്ലാസ്, വിജ്ഞാന വിനോദ യാത്ര, സ്‌നേഹവിരുന്ന്, സ്‌നേഹ റാലി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെ ഞായറാഴ്ച സമാപിക്കും.