റാന്നി: വെച്ചൂച്ചിറ കുംഭിത്തോട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുംഭിത്തോട് ആലപ്ലാമൂട്ടിൽ ഔസേപ്പിന്റെ മകൻ സാബു ജോസഫ് (ആലിച്ചൻ 42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതുമണിയോടെ കുംഭിത്തോട് അമ്പാട്ടുപടി നായ്ത്താനികുളം റോഡിലായിരുന്നു സംഭവം.മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വെച്ചൂച്ചിറ പൊലീസ് പറഞ്ഞു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ. സംസ്‌കാരം പിന്നീട് . ഭാര്യ: ബീന. മക്കൾ: അലൻ,അലീന.