പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം സമാപിച്ചപ്പോൾ ജില്ലയിലെ പ്രവർത്തകർക്ക് അഭിമാനമായി ആർ. ശ്യാമ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്. 2006 ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ബി.എ ഹിന്ദി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐ യൂണിറ്റംഗമായി രാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നീട് ജില്ലാ പ്രസിഡന്റായി. ശേഷം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ യുവജനക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ് സ്റ്റേറ്റ് കോർഡിനേറ്ററാണ്. പാറയിൽ ടി. രാജശേഖരൻ, കെ.ആർ വിലാസിനി ദമ്പതികളുടെ മകളാണ്. സി.പി.എം ലോക്കൽ സെക്രട്ടറിയും റാന്നി ഏരിയ കമ്മിറ്റി അംഗവുമായ ബഞ്ചമിൻ ജോസ് ജേക്കബിന്റെ ഭാര്യയാണ്.