തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ 113-ാമത് ജന്മദിനം തിരുവല്ല യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെയും സൈബർസേനയുടെയും ആഭിമുഖ്യത്തിൽ ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം ഷാൻ ഗോപൻ ജന്മദിനസന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സൂര്യകിരൺ, സൈബർസേന ചെയർമാൻ ശരത് ബാബു, യൂണിയൻ വനിതാസംഘം കോർഡിനേറ്റർ മോനിയമ്മ എന്നിവർ സംസാരിച്ചു.