
തിരുവല്ല: കടപ്ര മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണുക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞം ഇന്ന് തുടങ്ങും. പെരുമ്പാവൂർ നരമംഗലം നാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വൈകിട്ട് 6.30ന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിയും മേൽശാന്തി രാജേഷ് കൈനിക്കരയും ചേർന്ന് ഭദ്രദീപപ്രതിഷ്ഠ നടത്തും. 5ന് ഉച്ചയ്ക്ക് ഒന്നിന് സമൂഹ ജ്ഞാനപ്പാന പാരായണം, 7.30ന് ഭക്തിഗാനസുധ. 6ന് രുക്മിണീസ്വയംവരം, 7.30ന് ഭജന. 7ന് വൈകിട്ട് 7.30ന് ഭജന. 8ന് രാവിലെ 11.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, ഒന്നിന് അന്നദാനം, 9ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ, 10ന് വൈകിട്ട് 6.30ന് ഭഗവദ്‌ഗീത പാരായണം.