
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിനിയോഗം പൂർത്തിയായപ്പോൾ ജില്ല 88.16 ശതമാനം തുക ചെലവഴിച്ച് ആറാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 89.08 ശതമാനം തുക ചെലവഴിച്ച് ജില്ല പതിമൂന്നാം സ്ഥാനത്തായിരുന്നു.
പദ്ധതിയുടെ 96.72 ശതമാനം തുക ചെലവഴിച്ച് കൊല്ലം കോർപ്പറേഷൻ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത് നേട്ടമായി. ജില്ലാ പഞ്ചായത്തിന് 79.07 ശതമാനം തുകയേ ചെലവഴിക്കാനായുള്ളൂ. 68 പഞ്ചായത്തുകൾ 18 പഞ്ചായത്തുകൾ മാത്രമാണ് നൂറു ശതമാനത്തിന് മുകളിൽ പദ്ധതി വിഹിതം ചെലവഴിച്ചത്. അഞ്ച് പഞ്ചായത്തുകൾ 80 ശതമാനത്തിൽ താഴെയാണ് ചെലവഴിച്ചത്.
വെട്ടിക്കവല, കരീപ്ര, തെക്കുംഭാഗം, കുണ്ടറ, കുലശേഖരപുരം, അലയമൺ, തഴവ, നീണ്ടകര, കുണ്ടറ, ശൂരനാട് സൗത്ത്, ശാസ്താംകോട്ട, പോരുവഴി, കുളക്കട, നെടുമ്പന, ക്ളാപ്പന, ഇളമ്പള്ളൂർ, പൂതക്കുളം, ആലപ്പാട് പഞ്ചായത്തുകളാണ് 100 ശതമാനത്തിന് മുകളിൽ പദ്ധതി തുക ചെലവഴിച്ചത്. 74.91 ശതമാനം തുക ചെലവഴിച്ച മയ്യനാട് പഞ്ചായത്താണ് ഏറ്റവും പിന്നിൽ.
ബ്ലോക്ക് പഞ്ചായത്തുകളിൽ 103.38 ശതമാനം തുക ചെലവഴിച്ച് ചടയമംഗലമാണ് മുന്നിൽ. 78.46 ശതമാനം ചെലവഴിച്ച ശാസ്താംകോട്ടയാണ് പിന്നിൽ. നഗരസഭകളിൽ മുന്നിൽ പുനലൂരാണ്, 89.33ശതമാനം. പിന്നിൽ കൊട്ടാരക്കര, 70.87 ശതമാനം.
ജില്ലയ്ക്ക് അനുവദിച്ച തുക ₹ 514.1 കോടി
ചെലവഴിച്ചത് ₹ കോടി 473
മുന്നിലെത്തിയ പഞ്ചായത്തുകൾ
വെട്ടിക്കവല - 116%
കരീപ്ര -112%
തെക്കുംഭാഗം - 110%