ഓയൂർ: വാപ്പാലയും കോണത്ത് മുക്കിനുമിടയിലും വാപ്പാലയ്ക്കും ചെന്നാപ്പാറയ്ക്കുമിടയിൽ ഇരവിഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുന്നു. ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടിയും കോഴിവേസ്റ്റും ഒഴിഞ്ഞ മദ്യക്കുപ്പികളുമാണ് അധികവും. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാവില്ല. ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെയും എൻ.ആർ.ഇ. ജി വർക്കേഷ്സിന്റെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെ വാർഡ് മെമ്പർ ആർ.പ്രശാന്തിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. ഈ പ്രദേശങ്ങളിൽ കാമറ സ്ഥാപിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.