ചാത്തന്നൂർ: വേളമാനൂർ യുപി സ്കൂളിൽ പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലന പരിപാടി ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ബി.പി.സി.എ ജോസഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രഥമാദ്ധ്യാപിക വസന്തകുമാരി, ബി.ആർ.സി കോ ഓർഡിനേറ്റർ ശാന്തി ലാൽ, എസ്.എം.സി ചെയർമാൻ രാജേഷ്, വികസന സമിതി ചെയർമാൻ പി.എം. രാധാകൃഷ്ണൻ, മുൻ വാർഡ് മെമ്പർ ആർ.ഡി. ലാൽ, അദ്ധ്യാപികമാരായ ബിന്ദു മോൾ, സുമി, വിദ്യാർത്ഥി പ്രതിനിധി ശിവ നന്ദന, സ്റ്റാഫ് സെക്രട്ടറി വി. ഷീല എന്നിവർ സംസാരിച്ചു.