തൊടിയൂർ: ഷീലാജഗധരൻ രചിച്ച 'പ്രണയപ്പെയ്ത്ത് 'കവിതാ സമാഹാരത്തിന്റെ പ്രകാശനം ഡോ. വള്ളിക്കാവ് മോഹൻദാസ് നിർവഹിച്ചു. ചാത്തന്നൂർ പി.കെ.വിജയനാഥ് പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.ബി.രാജൻ പുസ്തകം പരിചയപ്പെടുത്തി. സുബല സ്ത്രീ വേദിയുടെ ആഭിമുഖ്യത്തിൽ ലാലാജി ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് തൊടിയൂർ വസന്തകുമാരി അദ്ധ്യക്ഷയായി. എസ്.വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ഡി.വിജയലക്ഷ്മി, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ഡോ. ജമാലുദ്ദീൻകുഞ്ഞ്, പ്രസന്നകുമാരി, അനിൽകുമാർ, സി.ജയകുമാർ, ആദിനാട് തുളസി. ജയചന്ദ്രൻ തൊടിയൂർ, ടി.ജി.ചന്ദ്രകുമാരി, ദിവാകരൻ,എസ്.സുവർണകുമാർ, ലവിന്ദരാജ്, മായ, ബഞ്ചമിൻ, ഷീലാജഗധരൻ എന്നിവർ സംസാരിച്ചു. വാസന്തി രവീന്ദ്രൻ നന്ദി പറഞ്ഞു. സാഹിത്യകാരൻ ഡോ.
വള്ളിക്കാവ് മോഹൻ ദാസ്, കവയിത്രികളായ ഫാത്തിമതാജുദ്ദീൻ,
വാസന്തിരവീന്ദ്രൻ, റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ ഡി.സുമംഗല, ചിത്രകലാകാരൻ ഉദയകുമാർ എന്നിവരെ ആദരിച്ചു.
പുസ്തക പ്രകാശനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങ് നന്ദകുമാർ വള്ളിക്കാവ് ഉദ്ഘാടനം ചെയ്തു.കെ.എസ്.രജു അദ്ധ്യക്ഷനായി. ഡി. മുരളീധരൻ,തോപ്പിൽലത്തീഫ്,
ഫാത്തിമതാജുദ്ദീൻ, തഴവരാധാകൃഷ്ണൻ,നസീംബീവി,
സി.ജി.പ്രദീപ് കുമാർ, എസ്.ഷാരോൺ, അനീഷ് സിംഫണി, തിലകം വിജയൻ,
മണക്കാട്ട് രവീന്ദ്രൻ, നിധിൻസോമൻ എന്നിവർ പങ്കെടുത്തു. അനിതാചന്ദ്രന്റെ കഥാപ്രസംഗവും നടന്നു.